35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

ഇടുക്കി ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Idukki District Important Questions

Post a Comment

1. സ്ഥാപിതമായ വർഷം - 1972 ജനുവരി 26

2. ജനസാന്ദ്രത - 254 ച. കി. മീ 

3. മുനിസിപ്പാലിറ്റി - 2

4. താലൂക്ക് - 5

5. ബ്ലോക്ക് പഞ്ചായത്ത് - 8

6. ഗ്രാമപഞ്ചായത്ത് - 52

7. നിയമ സഭാ മണ്ഡലം - 5

8. ലോകസഭാ മണ്ഡലം - 1 (ഇടുക്കി )

9. ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല...? 

ഇടുക്കി (254 ച. കീ. മീ )

10. സ്ത്രീ പുരുഷ അനുപാതത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല...? 

ഇടുക്കി


11. കുടിയേറ്റക്കാരുടെ ജില്ലാ എന്നറിയപ്പെടുന്നത്...? 

ഇടുക്കി

12. ഇടുക്കി ജില്ലയുടെ ആസ്ഥാനം...? 

പൈനാവ്

13. ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ ഉള്ള രണ്ടാമത്തെ ജില്ല...? 

ഇടുക്കി

14. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല..? 

ഇടുക്കി

15. കേരളത്തിൽ ഏറ്റവുമധികം തേയില ഏലം ഉല്പാദിപ്പിക്കുന്ന ജില്ല...? 

ഇടുക്കി

16. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല...? 

ഇടുക്കി

17. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല...? 

ഇടുക്കി

18. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്...? 

ചിന്നാർ

19. കൂത്തുങ്കൽ പ്രോജക്ട് പൊൻമുടി ഡാം സ്ഥിതിചെയ്യുന്ന....? 

ഇടുക്കി

20. കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്...? 

കുടയത്തൂർ ഇടുക്കി


21. കേരളത്തിലെ ഏറ്റവും വലിയ വില്ലേജ...? 

കണ്ണൻ ദേവൻ ഹിൽസ് ഇടുക്കി

22. ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ...? 

ഇരവികുളം, ആനമുടിച്ചോല, മതികെട്ടാൻ ചോല, പാമ്പാടും ചോല, ( കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയത്തിലെ കണക്കുപ്രകാരം പെരിയാർ ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്നു)

23. ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങൾ ഉള്ള ജില്ല...? 

ഇടുക്കി

24. കേരളത്തിലെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്ന ത്...? 

ഇടുക്കി

25. ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച്ഡാം)

ഇടുക്കി ഡാം

26. കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം...? 

ഇടുക്കി ഡാം

27. പ്രസിദ്ധമായ കുറവൻ കുറത്തി ശിൽപം സ്ഥിതി ചെയ്യുന്നത്...? 

രാമക്കൽമേട്

28. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്...? 

ഇടമലക്കുടി( ഇടുക്കി )

29. കേരളത്തിൽ ജല വൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല...? 

ഇടുക്കി

30. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി...? 

പെരിയാർ


31. പെരിയാർ ഉത്ഭവിക്കുന്നത്...? 

അഗസ്ത്യമല. 

32. ഗ്രാമങ്ങളിൽ സമ്പൂർണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല...? 

ഇടുക്കി

33. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി...? 

പള്ളിവാസൽ( ഇടുക്കി)

34. പള്ളിവാസൽ പദ്ധതി ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് നിർമ്മിച്ചത്...? 

ശ്രീ ചിത്തിര തിരുനാൾ

35. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്..,? 

മുതിരപ്പുഴ

36. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം...? 

1940

37. ഏതു മലയുടെ താഴ്വാരത്തിലാണ് മൂലമറ്റം വൈദ്യുതി നിലയം സ്ഥാപിച്ചിരിക്കുന്നത്...? 

നാടുകാണി

38. കേരളത്തിലെ വിനോദ സഞ്ചാരികളുടെ സുവർണ ത്രികോണം എന്നറിയപ്പെടുന്നത്...? 

ഇടുക്കി, തേക്കടി, മൂന്നാർ

39. മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി....? 

തൊടുപുഴ

40. ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി..?? 

മുതിരപ്പുഴ


41. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി...? 

ഇടുക്കി

42. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി...? 

മൂലമറ്റം ഇടുക്കി

43. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി...? 

കല്ലട കൊല്ലം

44. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്...? 

മാങ്കുളം

45. ഇന്തോ - സ്വിസ്  സംരംഭമായ കാറ്റിൽ ആൻഡ് ഓർഡർ ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം...? 


മാട്ടുപ്പെട്ടി 1963

46. ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി...? 

പാമ്പാർ

47. എറണാകുളം ജില്ലയോട് ഏത് വില്ലേജ് ചേർത്ത് അപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കി നഷ്ടമായത്...? 

കുട്ടമ്പുഴ

48. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി...? 

ആനമുടി ( 2695 മീറ്റർ )

49. കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം...? 

ഉടുമ്പന്നൂർ ഇടുക്കി

50. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം...? 

ഉടുമ്പൻചോല ഇടുക്കി


51. ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ...? 

തേമൻമാരികുത്ത്, തൊമ്മൻകുത്ത്

52. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം...? 

രാമക്കൽമേട്

53. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം...? 

ഇരവികുളം 1978

54. ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്...? 

ദേവികുളം

55. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു മൃഗം...? 

നീലഗിരി താർ(വരയാട്)

56. കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ക്ഷേത്രം...? 

മംഗള ദേവി ക്ഷേത്രം

57. മംഗള ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം...? 

ചിത്രാപൗർണമി

58. ചിന്നാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല...? 

ഇടുക്കി

59. കേരളത്തിൽ ചാമ്പൽ മലയണ്ണാൻ( grizzled gaint squirrel ) കാണപ്പെടുന്ന വന്യജീവി സങ്കേതം....? 

ചിന്നാർ

60. പുറന്തോടിൽ നക്ഷത്രചിഹ്നം ഉള്ള ആമകളെ കണ്ടുവരുന്ന സ്ഥലം...? 

ചിന്നാർ


61. കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ച വ്യവസായസംരംഭം...  

കണ്ണൻ ദേവൻ കമ്പനി

62. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ...? 

മൂന്നാർ

63. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്...,? 

മൂന്നാർ

64. മുതിരപ്പുഴ നല്ലതണ്ണി കുന്തള എന്നീ നദികളുടെ സംഗമസ്ഥാനം...? 

മൂന്നാർ

65. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്...? 

മൂന്നാർ


പദ്ധതികൾ സഹായിച്ച രാജ്യങ്ങൾ

66. ഇടുക്കി അണക്കെട്ട് - കാനഡ

67. ഇന്ത്യൻ റെയർ എർത്ത്( ചവറ) - ഫ്രാൻസ്

68. നീണ്ടകര ഫിഷറീസ് കമ്യൂണിറ്റി പ്രൊജക്റ്റ്   -  നോർവേ

69. കൊച്ചി എണ്ണ ശുദ്ധീകരണ ശാല   -  അമേരിക്ക

70. കൊച്ചിൻ ഷിപ്പിയാർഡ്   -  ജപ്പാൻ

71. കാറ്റിൽ ആൻഡ് ഓർഡർ ഡെവലപ്മെന്റ് പ്രോജക്ട് (മാട്ടുപെട്ടി)  -  സ്വിറ്റ്സർലാൻഡ്72. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്...?

മറയൂർ

73. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്...? 

മറയൂർ

74. ഒരു പ്രത്യേക സത്യത്തിനായി മാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനം...? 

കുറിഞ്ഞിമല ഉദ്യാനം

75. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം...? 

തേക്കടി പെരിയാർ

76. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം...? 

തേക്കടി പെരിയാർ

77. പെരിയാർ വന്യജീവി സങ്കേതത്തിലെ പഴയ പേര്...? 

നെല്ലിക്കാംപെട്ടി

78. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്...? 

കുമളി


മുല്ലപ്പെരിയാർ വിശേഷണങ്ങൾ വിശേഷങ്ങളും

79. കേരളത്തിലെ ആദ്യ ഡാം...? 

മുല്ലപ്പെരിയാർ

80. മുല്ലപെരിയാർ സ്ഥിതി ചെയ്യുന്ന ജില്ല..,? 

ഇടുക്കി

81. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി..? 

പെരിയാർ

82. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക്..? 

പീരുമേട് (പഞ്ചായത്ത് -കുമിളി)

83. മുല്ലപ്പെരിയാർ നിർമ്മാണം ആരംഭിച്ച വർഷം...? 

1887

84. മുല്ലപ്പെരിയാർ ഡാം പൂർത്തിയായ വർഷം...? 

1895

85. മുല്ലപ്പെരിയാർ അണക്കെട്ടിന് ശില്പി...? 

ജോൺ പെന്നി ക്വിക്ക്

86. മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്ഘാടനം ചെയ്തത്...? 

വെൻലോക്ക് പ്രഭു

87. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം..,? 

സുർക്കി മിശ്രിതം

88. മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഉണ്ടാക്കിയ കരാർ...? 

പെരിയാർ ലീസ് എഗ്രിമെന്റ്

89. പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച വർഷം...? 

1886 ഒക്ടോബർ 29 ( 999 വർഷത്തേക്ക് )

90. പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചത് ആരൊക്കെ...? 

തിരുവിതാംകൂർ ദിവാൻ ആയ വി.രാമയ്യങ്കാറും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറിയായ ജെ.സി ഹാനിംഗ്ടണും  തമ്മിൽ


91. പെരിയാർ ലീസ് എഗ്രിമെന്റ് ഉപ്പ സമയത്തെ തിരുവിതാംകൂർ രാജാവ്...? 

ശ്രീമൂലം തിരുനാൾ

92. പെരിയാർ ലീസ് എഗ്രിമെന്റ് പുതുക്കിയ വർഷം..,? 

1970.

93. പെരിയാർ ലീസ് എഗ്രിമെന്റ് 1970 പുതുക്കി നൽകിയ കേരള മുഖ്യമന്ത്രി..,? 

സി. അച്യുതമേനോൻ

94. മുല്ലപ്പെരിയാർ തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ..,? 

കേരളം തമിഴ്നാട്

95. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ച് വെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്...? 

വൈഗൈ അണക്കെട്ട്

96. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷയെ കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ...? 

ജസ്റ്റിസ്. എ. എസ്. ആനന്ദ്

97. ഇപ്പോഴത്തെ തീരുമാനപ്രകാരം മുല്ലപ്പെരിയാർ ഡാമിന് പരമാവധി ജലനിരപ്പ്...? 

142 അടി

98. :ഡാം 9 9 9' എന്ന സിനിമ സംവിധാനം...? 

സോഹന് റോയ്


Related Posts

Post a Comment