My PSC Life
Home
വിവിധയിനം സസ്യങ്ങൾ | Biology Important Questions and Answers

വിവിധയിനം സസ്യങ്ങൾ | Biology Important Questions and Answers

dev.skas
July 27, 2021

1. ഒരു വർഷം മാത്രമോ ഒരു ഋതുവിൽ മാത്രമോ ജീവിച്ചിരിക്കുന്ന ഹ്രസ്വകാല സസ്യങ്ങൾക്ക് പറയുന്ന പേര്
Ans. ഏകവർഷികൾ

2.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ്
Ans. ടൈറ്റൻ ആരം
3.ഏറ്റവും വലിയ പൂവ്
Ans. റഫ്ളീഷ്യ

4.ഏറ്റവും വലിയ ഫലം
Ans. ചക്ക

5.മറ്റു സസ്യങ്ങളിൽ വളർന്ന് അവയിൽനിന്നു ആഹാരവും ജലവും വലിച്ചെടുക്കുന്ന സസ്യങ്ങളാണ്
Ans. പരാദസസ്യങ്ങൾ

6. ഏറ്റവും വലിയ മുകുളം
Ans. കാബേജ്

7.ജലാശയത്തിൽ ജലസസ്യങ്ങൾ തിങ്ങിനിറഞ്ഞു വളരുന്ന അവസ്ഥ
Ans. യൂട്രോഫിക്കേഷൻ

8.സസ്യത്തിന് മൃദു ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകളാണ്
Ans. പാരൻകൈമ

9.താങ്ങുവേരുകൾ ഉള്ള ഒരു സസ്യമാണ്
Ans. ആൽമരം

10.ആഹാരം സംഭരിച്ച് വെച്ചിരിക്കുന്ന പേരുകളാണ്
Ans. സംഭരണ വേരുകൾ


11.ഏറ്റവും വലിയ ഇലയുള്ള സസ്യം
Ans. റാഫിയ പാം

12.മണ്ണിൻറെ അഭാവത്തിൽ പോഷകമൂല്യമുള്ള ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന പ്രക്രിയയാണ്
Ans. ഹൈഡ്രോപോണിക്സ്

13.രണ്ടുവർഷത്തിൽ കൂടുതൽ ജീവിക്കുന്ന സസ്യങ്ങൾ
Ans. ബഹുവർഷികൾ

14. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങളാണ്
Ans. എപ്പിഫൈറ്റുകൾ

15.ജലത്തിൽ വളരുന്ന സസ്യങ്ങൾ
Ans. ഹൈഡ്രോഫൈറ്റുകൾ 

16.സസ്യത്തിന് കാറ്റടിക്കുമ്പോൾ ഓഡിയോയും മറ്റും സഹായിക്കുന്ന കലകൾ
Ans. കോളൻ കൈമ

17.തുമ്പയിൽ കാണപ്പെടുന്ന വേരുപടലം
Ans. തായ്‌വേരുപടലം

18.കാണ്ഡത്തിൽ നിന്ന് താഴോട്ട് വളരുന്ന ദണ്ഡുകൾ പോലുള്ള വേരുകളാണ് ആണ്
Ans. പൊയ്ക്കാൽ വേരുകൾ

19.ഇലകളിൽ ആഹാരം സംഭരിച്ചു വെക്കുന്ന ഒരു സസ്യമാണ്
Ans. കാബേജ്

20. ഇലയിൽ നിന്നും പുതിയ സസ്യം ഉണ്ടാകുന്നതിന് ഉദാഹരണം
Ans. ബ്രയോഫില്ലം

21.പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു
Ans. നിക്കോട്ടിൻ

22.സസ്യത്തിന്റെ പ്രത്യുല്പാദന അവയവം
Ans. പൂവ്

23.വിടരുന്നതിനുമുൻപ് പൂവിനെ സംരക്ഷിക്കുന്നത്
Ans. പുഷ്പവൃതി

24.സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans. ക്രെസ്കോഗ്രാഫ്

25.സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
Ans. ജെ.സി. ബോസ്

Comments