35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

ഗാന്ധിജിയുടെ സത്യാന്വേഷണം - നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Post a Comment
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ആത്മകഥകളിൽ ഒന്നാണ് മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇത് എഴുതി തുടങ്ങിയത് 1922 മഹാരാഷ്ട്രയിലെ യർവാദാ സെൻട്രൽ ജയിലിൽ വച്ചാണ്. മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചല്ല  ആത്മീയ ജീവിതത്തെ കുറിച്ചാണ് ഗാന്ധിജി തന്നെ ഈ ആത്മകഥയിൽ വിവരിക്കുന്നത്. കുട്ടിക്കാലം മുതൽ 1921 വരെയുള്ള ഗാന്ധിജിയുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1927 ഗുജറാത്തി ഭാഷയിൽ ആണ് ഈ പുസ്തകത്തിലെ ആദ്യ പതിപ്പ് ഇറങ്ങിയത്. മഹാദേവദേശായി ആണ് ഇത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്.
 1999 ഗ്ലോബൽ സ്പിരിച്ചൽ റിലീജിയസ് അതോറിറ്റി ഈ പുസ്തകത്തെ ഇരുപതാംനൂറ്റാണ്ടിലെ 100 പുസ്തകങ്ങളിലൊന്നായി തിരഞ്ഞെടുക്കുകയുണ്ടായി. മഹാത്മാഗാന്ധി തന്നെ സ്ഥാപിച്ച അഹമ്മദാബാദിലെ നവജീവൻ ട്രസ്റ്റ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
 പത്തു ഭാഷകളിൽ ഇപ്പോൾ ഈ ആത്മകഥ ലഭ്യമാണ്. ആത്മകഥയുടെ ഇംഗ്ലീഷ് വിവർത്തനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റുപോയ മലയാളം വിവർത്തനമാണ്. ഗാന്ധിജിയുടെ ജന്മ നാടക ഗുജറാത്തിനെക്കാൾ കേരളത്തിലാണ് ആത്മകഥ വിറ്റഴിയുന്നത്

വായിക്കപ്പെടുന്നതും. 1925 മുതൽ 1979 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖന പരമ്പരയുടെ സമാഹാരമാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം മൈ എക്സ്പീരിയൻസ് വിത്ത് ട്രൂത്ത് ഗാന്ധിജിയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണംമായ യങ്  ഇന്ത്യയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.
 സ്വാമി ആനന്ദ മറ്റു സഹപ്രവർത്തകരുടെയും സ്നേഹപൂർണമായ നിർബന്ധത്തിന് ആണ് തന്നെ പൊതു ജീവിതത്തെ കുറിച്ച് എഴുതാൻ ഗാന്ധിജി തുടങ്ങിയത്. ലോകത്ത് ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളിൽ  ഒന്നാണിത്. ഇന്ത്യയിൽ ആകെ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്നുണ്ട്.

Source:ഹരിശ്രീ 

Related Posts

Post a Comment