
"ഉദയസൂര്യന്റെ നാട്” എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
✅ അരുണാചൽ പ്രദേശ്

“വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം” എന്നറിയപ്പെടുന്നത് ?
✅അസം

“ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം” എന്നറിയപ്പെടുന്നത് ?
✅അരുണാചൽ പ്രദേശ്

ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
✅അസം

”ബൊട്ടാണിസ്റ്റുകളുടെ പറുദീസ” എന്നറിയപ്പെടുന്ന സംസ്ഥാനം ?
✅ അരുണാചൽ പ്രദേശ്

കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
✅ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

അരുണാചൽ പ്രദേശ് എന്ന പേരിനർത്ഥം?
✅ ചുവന്ന മലകളുടെ നാട്

ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം?
✅ഗുവാഹത്തി

ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം?
✅ അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശ് രൂപീകൃതമായത്
✅1987 ഫെബ്രുവരി 20

അരുണാചൽ പ്രദേശ് തലസ്ഥാനം
✅ഇറ്റാനഗർ

ഇന്ത്യയിലെ ചുവന്ന നദി?
✅ബ്രഹ്മപുത

“ആസാമിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
✅ബ്രഹ്മപുത

ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി?
✅ ഗുവാഹത്തി ഹൈക്കോടതി

‘മിനി കാസിരംഗ’ എന്നറിയപ്പെടുന്നത്?
✅ഒറാങ് ദേശീയോദ്യാനം

“വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ” എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്?
✅ ത്രിപുര

സപ്തസഹോദരി മാരിൽ ഉൾപ്പെടാത്ത വടക്കു കിഴക്കൻ സംസ്ഥാനം?
✅സിക്കിം

അസം തലസ്ഥാനം
✅ദിസ്പൂർ

അസം രൂപീകൃതമായത്
✅1956 നവംബർ 1