Advertisement
App
Kerala PSC : Profile Login
Download Kerala PSC Profile Login App
★★★★★ 4.8 (5K+ reviews)
Download Now
Home
Districts
തൃശ്ശൂർ ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Thrissur District Important Questions

തൃശ്ശൂർ ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Thrissur District Important Questions

0 Comments

1. സ്ഥാപിതമായ വർഷം - 1949 ജൂലൈ 1

2. ജനസാന്ദ്രത - 1026 ചതുരശ്ര കിലോമീറ്റർ

3. കോർപ്പറേഷൻ - തൃശ്ശൂർ

4. മുനിസിപ്പാലിറ്റി - 7

5. താലൂക്ക് - 6

6. ബ്ലോക്ക് പഞ്ചായത്ത് - 16

7. ഗ്രാമപഞ്ചായത്ത് - 86

8. നിയമസഭാമണ്ഡലം - 13

9. ലോക്സഭാ മണ്ഡലം 2 ( ചാലക്കുടി,തൃശൂർ)

10. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം...?  

• തൃശ്ശൂർ

11. പ്രാചീന കാലത്ത് വിഷദാദ്രിപുരം എന്ന് അറിയപ്പെട്ടിരുന്നത്,...? 

• തൃശ്ശൂർ

12. പൂരത്തിന്റെ നാട്...? 

• തൃശ്ശൂർ

13. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം...? 

• തൃശ്ശൂർ

14. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം...? 

• ആറന്മുള

15. ആലപ്പുഴയുടെ സംസ്കാരിക തലസ്ഥാനം...? 

• അമ്പലപ്പുഴ

16. കാസർഗോഡിലെ സാംസ്കാരിക തലസ്ഥാനം...? 

• നീലേശ്വരം

17. തൃശ്ശൂർ നഗരത്തിന്റെ ശില്പി...? 

• ശക്തൻ തമ്പുരാൻ

18. ശക്തൻ തമ്പുരാന്റെ യഥാർത്ഥ...? 

• രാജാ രാമവർമ്മ

19. ശക്തൻ തമ്പുരാൻ കൊട്ടാരം അഥവാ വടക്കേക്കര കൊട്ടാരം സ്ഥിതി ചെയ്യുന്നത്...? 

• തൃശ്ശൂർ

20. ഏറ്റവുമധികം പ്രദേശത്ത് ജലസേചന സൗകര്യം ഉള്ള ജില്ല...? 

• തൃശ്ശൂർ


21. എടയൂർ ക്ഷേത്രം ഗുരുവായൂർ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്...? 

• തൃശ്ശൂർ

22. പീച്ചി അണക്കെട്ട് നിർമ്മാണത്തിന് മുൻകൈയെടുത്ത കൊച്ചി പ്രധാനമന്ത്രി...? 

• ഇക്കണ്ടവാര്യർ

23. ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രസാദ്'ൽ  അടുത്തിടെ കേരളത്തിലെ ക്ഷേത്രം...? 

• ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

24. യുനെസ്കോയുടെ ഏഷ്യ പസഫിക് അവാർഡ് കരസ്ഥമാക്കിയ കേരളത്തിലെ ക്ഷേത്രം...? 

• വടക്കുംനാഥ ക്ഷേത്രം

25. പ്രാചീനകാലത്ത് ഗുരുവായൂർ വട്ടം എന്നറിയപ്പെട്ടിരുന്ന പ്രദേശം....  

• ഗുരുവായൂർ

26. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ മുനിസിപ്പാലിറ്റി...? 

• ഗുരുവായൂർ

27. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം....? 

• ഏകാദശി

28. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്...? 

• ഗുരുവായൂർ

29. ഗുരുവായൂർ ക്ഷേത്രം വക ആനത്താവളം...? 

• പുന്നത്തൂർ കോട്ട

30. ലോകത്തിലെ ഏറ്റവും വലിയ എലിഫന്റ് പാർക്ക്....? 

• പുന്നത്തൂർ കോട്ട


31. കുലശേഖര ചേര രാജാക്കന്മാരുടെ സംരക്ഷണത്തിൽ ഗോള് നിരീക്ഷണശാല പ്രവർത്തിച്ചിരുന്ന സ്ഥലം... ? 

• മഹോദയപുരം

32. പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല...,? 

• തൃശ്ശൂർ

33. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല...? 

• തൃശ്ശൂർ (1984-ൽ  സ്ഥാപിതമായി)

34. കോട്ടയിൽ കോവിലകം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം...? 

• വില്ല്വാർവട്ടം

35. അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത ജ്യോതിഷ പണ്ഡിതൻ..? 

• ആര്യഭടൻ

36. തൃശൂർ ജില്ലയിലെ പ്രമുഖ നദികൾ...? 

• ചാലക്കുടിപ്പുഴ, കരുവന്നൂർ പുഴ,  കേച്ചേരിപ്പുഴ

37. തൃശ്ശൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി...,? 

• ചാലക്കുടിപ്പുഴ

38. ഇന്ത്യയിൽ ഏറ്റവും ജൈവവൈവിധ്യ മാർന്ന നദി...? 

• ചാലക്കുടി പുഴ

39. ചാലക്കുടി പുഴയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം...? 

• ആതിരപ്പള്ളി

40. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം...? 

• ആതിരപ്പള്ളി


41. തൃശ്ശൂർ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ...? 

• പെരിങ്ങൽകുത്ത്, ആതിരപ്പള്ളി,  വാഴച്ചാൽ

42. ചാലക്കുടി ആർ ചെയ്യുന്ന പ്രധാന അണക്കെട്ടുകൾ...? 

• ശോളാർ,  പെരിങ്ങൽകുത്ത്

43. പെരിങ്ങൽകുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല...? 

• തൃശ്ശൂർ

44. ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത വില്ലേജ്...? 

• വരവൂർ (തൃശ്ശൂർ)

45. കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ വില്ലേജ്...? 

• ഒല്ലൂക്കര (തൃശ്ശൂർ)

46. കേരളത്തിലെ ആദ്യ തൊഴില് രഹിത വിമുക്ത ഗ്രാമം...? 

• തളിക്കുളം

47. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ ഉള്ള ജില്ല....? 

• തൃശ്ശൂർ

48. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല...? 

• തൃശ്ശൂർ 16

49. കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ...

• തൃശ്ശൂർ

50. കേരളത്തിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം...? 

• തൃശ്ശൂർ


 തൃശ്ശൂർ പൂരം

51. ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരസഭ...? 

• തൃശ്ശൂർ

52. തൃശ്ശൂർ പൂരം നടക്കുന്ന സ്ഥലം...? 

• തേക്കിൻകാട് മൈതാനം

53. തൃശൂർ പൂരം തുടങ്ങിയ ഭരണാധികാരി...? 

• ശക്തൻ തമ്പുരാൻ

54. തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ...? 

• പാറമേക്കാവ്, തിരുവമ്പാടി, വടക്കുംനാഥ ക്ഷേത്രം

55. ഏത് മലയാള മാസത്തിലാണ് തൃശ്ശൂർ പൂരം നടക്കുന്നത്...? 

• മേടമാസം



56. തൃശൂർ ജില്ലയിലെ പ്രധാനക്ഷേത്രങ്ങൾ...? 

• ഭരത ക്ഷേത്രമായ കൂടൽമാണിക്യം, തൃപ്രയാർ ശ്രീരാമക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം

57. ആലവട്ടം നിർമാണത്തിന് പ്രസിദ്ധമായ സ്ഥലം...? 

• കണിമംഗലം

58. കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ പ്രധാന ഉത്സവം...? 

• മീനഭരണി

59. പ്രശസ്തമായ പുനർജനി നൂഴൽ ചടങ്ങു നടക്കുന്നത്...? 

• തിരുവില്വാമലയിൽ

60. കേരള കലാമണ്ഡലം സ്ഥാപിച്ചത്...? 

• വള്ളത്തോൾ 1930

61. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്...? 

• ചെറുതുരുത്തി

62. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം...? 

• പുത്തൻപള്ളി

63. മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത്...? 

• കെ കരുണാകരൻ

64. സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്...

• ഉണ്ണായിവാര്യർ സ്മാരക കലാനിലയം.

65. ഉണ്ണായിവാര്യർ സ്മാരക കലാനിലയം അഥവാ കഥകളി പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്..

• ഇരിങ്ങാലക്കുട



 കൊടുങ്ങല്ലൂർ

66. ചേരരാജാക്കന്മാരുടെ തലസ്ഥാനം...? 

• കൊടുങ്ങല്ലൂർ

67. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളിസ്ഥാപിച്ച മായത്...? 

• കൊടുങ്ങല്ലൂർ

68. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി...? 

• ചേരമാൻ ജുമാ മസ്ജിദ്(AD 629 കൊടുങ്ങല്ലൂർ)

69. ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ച അറബി സഞ്ചാരി...? 

• മാലിക് ബിൻ ദിനാർ

70. പ്രവാചകനായ മുഹമ്മദ് നബിയുടെ അനുയായി ആയിരുന്ന മാലിക് ബിൻ ദിനാർ വന്നിറങ്ങിയ സ്ഥലം..? 

• കൊടുങ്ങല്ലൂർ

71. പേടി 52 സെന്റ് തോമസ് കേരളത്തിൽ വന്നിറങ്ങി എന്നു വിശ്വസിക്കപ്പെടുന്ന പട്ടണം...? 

• കൊടുങ്ങല്ലൂർ

72. കൊടുങ്ങല്ലൂരിലെ പഴയ പേരുകൾ...? 

• മുസിരിസ്, അശ്മകം

73. തമിഴ് കൃതികളിൽ ' മുചിര ' എന്ന് പരാമർശിക്കുന്നത്....? 

• മുസിരിസ്



 ആസ്ഥാനങ്ങൾ

74. കേരള ലളിത കല അക്കാഡമി..? 

• തൃശ്ശൂർ

75. കേരള സാഹിത്യ അക്കാഡമി..? 

• തൃശ്ശൂർ

76. കേരള സംഗീത നാടക അക്കാഡമി..? 

• തൃശ്ശൂർ

77. കേരള പോലീസ് അക്കാദമി..? 

• രാമവർമ്മപുരം

78. സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്...? 

• അരണാട്ടുകര

79. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE )...? 

• തൃശ്ശൂർ

80. കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്...? 

• പീച്ചി

81. അപ്പൻതമ്പുരാൻ സ്മാരകം....? 

• അയ്യന്തോൾ

82. കേരള കാർഷിക സർവ്വകലാശാല... 

• മണ്ണുത്തി (വെള്ളാനിക്കര)

83. കേരളത്തിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രം... 

• കണ്ണാറ

84. കൈതച്ചക്ക ഗവേഷണ കേന്ദ്രം...? 

• വെള്ളാനിക്കര

85. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA)...? 

• മുളങ്കുന്നത്തുകാവ്

No comments

Advertisement